ചാരായം വാറ്റാന്‍ തയ്യാറാക്കിയ വാഷ് പിടിച്ചു

web-desk -


കോതമംഗലം>>>കുട്ടമ്പുഴറേഞ്ച്എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി രമേശിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയും എറണാകുളംഎക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുംസംയുക്തമായി കഴിഞ്ഞ ദിവസങ്ങളില്‍പൂയംകുട്ടി മണികണ്ഠന്‍ ചാലിലും പൂയംകുട്ടി തണ്ട് ഭാഗത്തും നടത്തിയ മിന്നല്‍ പരിശോധനകളില്‍ മണികണ്ഠന്‍ ചാലില്‍ നിന്നും7ലിറ്റര്‍ചാരായവും തണ്ട് ഭാഗത്തു നിന്നും 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

വാറ്റ് ചാരായം കൈവശം വച്ചിരുന്നമണികണ്ഠംചാല്‍കരയില്‍തച്ചുതറയില്‍ വീട്ടില്‍ മത്തായി മകന്‍ സോജന്റെ (41) പേരില്‍ അബ്കാരി കേസെടുത്തു .ഓണത്തോടനുബന്ധിച്ചുള്ള തീവ്രസന്നാഹ കാലഘട്ടമായതിനാല്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , പി രമേഷ്പ്രിവന്റീവ് ഓഫീസര്‍മാരായ പി,കെ.സുരേന്ദ്രന്‍, സാജന്‍പോള്‍,എന്‍.എ.മനോജ് (എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ,എറണാകുളം)വനിതസിവില്‍എക്‌സൈസ്ഓഫീസര്‍ശാലു റ്റി.എ , ഡ്രൈവര്‍ പി.ബിസജീഷ്എന്നിവരും ഉണ്ടായിരുന്നു