സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മണിശങ്കറിനെ നീക്കി

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>>സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.കെ മണിശങ്കറിനെ നീക്കി. പദവിയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മണിശങ്കര്‍ നേരത്തെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സികെ മണിശങ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷനായിരുന്നു നടപടി. ഇതിന് പിന്നാലെ സി.ഐ.ടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.കെ മണിശങ്കര്‍ നേതൃത്വത്തിന് കത്ത് നല്‍കി.

അച്ചടക്ക നടപടി നേരിട്ടയാള്‍ വര്‍ഗ-ബഹുജന സംഘടന പദവിയില്‍ തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കത്ത്. ഇത് പരിഗണിച്ചാണ് മണിശങ്കറെ സി.ഐ.ടി.യു ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് സി.പി.എം ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.

ജില്ലയിലെ മുതിര്‍ന്ന നേതാവിനെതിരെ സ്വീകരിച്ച കടുത്ത അച്ചടക്ക നടപടിയില്‍ പാര്‍ട്ടിയിലെ പലകോണില്‍നിന്നും എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ട് . എന്നാല്‍ പാര്‍ട്ടിക്ക് വിധേയനായി നിലകൊള്ളുമെന്ന നിലപാടിലാണ് സി.കെ മണിശങ്കര്‍ .

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →