കോഴ ആരോപണം; സി കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്, രണ്ട് ബി ജെ പി നേതാക്കള്‍ക്കെതിരെ കേസ്

രാജി ഇ ആർ -

വയനാട് >>>സി കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബത്തേരി കോഴയുമായി ബന്ധപ്പെട്ടാണ് പരിശോധന. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചു. ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജാനു ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം.

അതേസമയം ജാനുവിന് കോഴ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ബി ജെ പി നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സംഘടന സെക്രട്ടറി എം ഗണേഷിനെതിരെയും, ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുമാണ് കേസെടുത്തത്. മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇരുവരും അതിന് തയ്യാറായില്ല. രണ്ട് നോട്ടീസുകള്‍ നിരസിച്ചതോടെയാണ് നടപടി.


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് ജാനുവിന് പണം കൈമാറിയെന്ന് ജെ ആര്‍ പി നേതാവ് പ്രസീദ അഴിക്കോട് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എം ഗണേഷിന്റെ അറിവോടെയാണ് ജാനുവിന് പണം നല്‍കിയതെന്ന് പ്രസീദ പറഞ്ഞിരുന്നു.