ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

തൃശ്ശൂര്‍ >>ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു. തൃശ്ശൂര്‍ പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ് വാട്ട്സ് ആപ്പ് വഴി സന്ദേശങ്ങളയച്ച് ബസ് ഓടിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.
തൃശ്ശൂര്‍ പാലക്കാട് റൂട്ടിലോടുന്ന ശരണമയപ്പ ബസിന്റെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍ മൊബൈല്‍ ഉപയോഗിച്ച് ബസ് ഓടിച്ചത്. ബസിലുണ്ടായിരുന്ന വീട്ടമ്മയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് യുവജന ക്ഷേമ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തു.

യുവജന ക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ബസ് പിടിച്ചെടുക്കാനും ,ഡ്രൈവറുടെ ലൈസന്‍സ് റദ്ദുചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →