
തിരുവനന്തപുരം>>സാമ്പത്തിക പ്രതിസന്ധി മറിക്കാന്‍ സംസ്ഥാനത്തെ നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന ബജറ്റിലുണ്ടാകും. കഴിഞ്ഞ നാല് വര്‍ഷമായി പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് നികുതി മാത്രമാണ് പിരിച്ചെടുക്കാനായത്. ഓരോ വര്‍ഷവും ശരാശരി ഏഴായിരം കോടിയോളം രൂപ ഈയിനത്തില്‍ പിരിച്ചെടുക്കാനുണ്ട്. നികുതി കുടിശിക പിരിച്ചെടുക്കാന്‍ കര്‍മ്മ പദ്ധതിക്കുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ടാകും. നികുതി കുടിശ്ശിക അടയ്ക്കുന്നവര്‍ക്കായി ഇളവുകള്‍ക്കും സാധ്യതയുണ്ട്.
നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ബജറ്റാകും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുക. ജി. എസ്. ടി യു ടെ പരിധിയില്‍പ്പെടാത്ത ലോട്ടറി, മദ്യം, ഭൂമി രജിസ്ട്രേഷന് , എന്നിവയുടെ നികുതി ഉയര്‍ത്തിയേക്കും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനും രജിസ്ട്രേഷന് ഫീസ് വര്‍ധിപ്പിക്കാനുമുള്ള ശുപാര്‍ശ വിദഗ്ധ സമിതി നേരത്തെ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇന്ധന വില വര്‍ധന ദേശീയാടിസ്ഥാനത്തില്‍ ഉടന്‍ ഉണ്ടാകുമെന്നതിനാല്‍ ഇന്ധന സെസ് ഉയര്‍ത്തില്ല. അധിക നികുതി തുടരും. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ലോട്ടറി ഫലതുക ഏകീകരിക്കാനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയര്‍ത്താന്‍ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കു.
അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ സാമ്പത്തിക വളര്‍ച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.