LOADING

Type to search

നാളെ സംസ്ഥാന ബജറ്റ്

Kerala

തിരുവനന്തപുരം>>പതിനഞ്ചാം കേരള നിയമസഭയുടെ നടപ്പുസമ്മേളനം വെള്ളിയാഴ്ച പുനരാരംഭിക്കും. വെള്ളി രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. അനുബന്ധ രേഖകളും സാമ്പത്തികാവലോകന റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
14, 15, 16 തീയതികളില്‍ ബജറ്റില്‍ ചര്‍ച്ച നടക്കും. പതിനേഴിന് നടപ്പുവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളും മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകളും ഇവയുടെ ധനവിനിയോഗ ബില്ലും പരിഗണിക്കും. 18ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ച ചെയ്ത് പാസാക്കും. 2022ലെ ധനവിനിയോഗ ബില്ലും പാസാക്കി ഈ സമ്മേളനം പിരിയും.

ഫെബ്രുവരി 18ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നാലാം സമ്മേളനം ആരംഭിച്ചത്. അംഗമായിരുന്ന പി ടി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് രണ്ടാംദിനം പിരിഞ്ഞു. തുടര്‍ന്ന് മൂന്നു ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തില്‍ ചര്‍ച്ച നടന്നു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.