LOADING

Type to search

ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം

Latest News Local News News


കൊച്ചി>>> കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്റെയും സോനയുടെയും മകള്‍ മീനാക്ഷിയാണു ബക്കറ്റില്‍ വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു സോനയുടെ കരുമാലൂര്‍ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു അപകടം.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാമ് വീടിനുള്ളിലെ കുളിമുറിയില്‍ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കുട്ടിയുടെ പിതാവ് സൗത്ത് കളമശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. സഹോദരന്‍: ഉണ്ണിക്കുട്ടന്‍.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.