അതിരുകടക്കുന്ന ബി.ടി.എസ് ആരാധന ??

-

കണ്ണൂര്‍:ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബി.ടി.എസിനോടുള്ള കുട്ടികള്‍ക്കുള്ള അതിരുകടന്ന ആരാധന രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാഴ്ത്തുന്നു.ഇവരുടെ വിഡിയോ ഇറങ്ങുന്ന ദിവസം പല കുട്ടികളും ലീവെടുത്ത് വീട്ടിലിരിക്കുന്ന സ്ഥിതിവരെയുണ്ടെന്നാണ് സ്‌കൂളുകളിലെ കൗണ്‍സിലര്‍മാര്‍ പങ്കുവച്ച വിവരം.

ലോക്ക്ഡൗണിന് ശേഷം സ്‌കൂള്‍ തുറന്നതോടെയാണ് കുട്ടികളില്‍ ബി.ടി.എസിനോട് അന്ധമായ ആരാധന ഉടലെടുത്തത്.ചില കുട്ടികളില്‍ അമിതമായ ആത്മവിശ്വാസം കണ്ടുവരുന്നതായും അത് ചിലപ്പോള്‍ അവരെ അപകടത്തിലേക്കെത്തിച്ചേക്കാമെന്നുമാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.വാട്‌സ് ആപ്പിലും മറ്റ് സമൂഹമാദ്ധ്യമങ്ങിലും വിവിധ ബി.ടി.എസ് ആര്‍മി ഗ്രൂപ്പുകളും സജീവമാണ് .പല കുട്ടികളും ഇത്തരം ഗ്രൂപ്പുകളില്‍ അനാവശ്യമായി സമയംചിലവൊഴിക്കുകയും ഫോണില്‍ അടിമപ്പെടുകയുമാണ് ചെയ്യുന്നത്.പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ പോലും ബി.ടി.എസ് ആരാധനയില്‍ പഠനത്തില്‍ പിറകോട്ട് പോകുന്നതും സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൈബര്‍ സെല്ലില്‍ നിന്നുള്ള വിവരം.ഏതെങ്കിലും രക്ഷിതാക്കള്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്താമെന്നും സൈബര്‍സെല്‍ അധികൃതര്‍ പറഞ്ഞു.ബി.ടി.എസ് വീഡിയോകള്‍ ഒരുപാട് മോട്ടിവേഷന്‍ നല്‍കാറുണ്ടെന്നാണ് അതെ സമയം കുട്ടികളുടെ പക്ഷം.

മലയാളം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ വളരെ പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ പോലും കൊറിയന്‍ ഭാഷ വായിക്കാനും ഏഴുതുവാനും പഠിക്കുന്നതാണ് ഒരു പ്രവണത.കൗണ്‍സിലര്‍മാര്‍ തിരക്കിയപ്പോള്‍ ബി.ടി.എസിനെ നേരിട്ട് കാണുന്നതിന് വേണ്ടി.കണ്ണൂരിലെ ഒരു സ്‌കൂളിലെ സ്മാര്‍ട്ടായ ഒരു കുട്ടിയുടെ സ്വഭാവമാറ്റം സംബന്ധിച്ച് കൗണ്‍സിലരുടെ അനുഭവം ഇത് സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂളിലും വീട്ടിലും മറ്റുള്ളവരുമായി ഇടപഴകല്‍ കുറയുകയും സംസാരിക്കാതെയുമായപ്പോഴായിരുന്നു വിഷയം കൗണ്‍സിലര്‍ക്ക് മുന്നിലെത്തിയത്. ബി.ടി.എസിലുള്ള ഒരു കഥാപാത്രം ഇതുപോലെയായിരുന്നുവെന്നും പിന്നീട് അയാള്‍ ഉയര്‍ച്ചയിലെത്തിയെന്നുമായിരുന്നു ആ കുട്ടിയുടെ വിശദീകരണം. ബെഡ്ഷീറ്റ് പോലും ബി.ടി.എസ് ഉപയോഗിക്കുന്ന നിറമായ പര്‍പ്പിളാക്കുന്ന കുട്ടികളുമുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →