
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് തെലങ്കാനയില്‍ നിന്ന് ഷൂട്ടിംഗ് ഇങ്ങോട്ടേക്ക് മാറ്റുന്നത്.രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.
കൂടാതെ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം 12ത് മാന്‍ കേരളത്തില്‍ തന്നെ ചിത്രീകരിക്കുമെന്ന് ആന്റണി പെരുമ്ബാവൂര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തില്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയ മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും, സിനിമ സാംസകാരിക മന്ത്രിയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇന്നുമുതലാണ് കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഷൂട്ടിംഗിന് അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ഏഴ് ചിത്രങ്ങള്‍ തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയിരുന്നു.

Follow us on