വെട്ടേലി പാലം യാഥാര്‍ത്ഥ്യമാകുന്നു

-

പെരുമ്പാവൂര്‍>>മുപ്പത് കൊല്ലത്തെ കാത്തിരുപ്പിന് ശേഷം വെട്ടേലി പാലം യാഥാര്‍ത്യമാകുന്നു. മുടക്കുഴ മുപ്പത്തിപ്പാട ശേഖരത്തിന്റെ നടുവിലൂടെ പോകുന്ന മുടക്കുഴ വലിയ തോട്ടില്‍ വെട്ടിയേലി ഭാഗത്ത് പണിയുന്ന പാലത്തിന്റെ നിര്‍മാണോത്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ മുടക്കിയാണ് പാലം നിര്‍മിക്കുന്നത്.കര്‍ഷകര്‍ക്ക് അവരുടെ കൃഷിസ്ഥലത്തിലേക്ക് ടില്ലര്‍ ടാക്ടര്‍ കൊയ്ത്ത് മെതിയെന്ത്രം തുടങ്ങിയവ ഇറക്കുന്നതിന് സഹായകരമാകുന്ന പാലമാണിതന്നു് മുപ്പത്തിപ്പാട ശേഖരസമിതി സെക്രട്ടറി ടി.കെ.സണ്ണി പറഞ്ഞു.

മുണ്ടന്‍ തൂരത്ത് നിവാസികള്‍ക് പഞ്ചായത്ത് ആഫീസ്, കൃഷിഭവന്‍, ആയുര്‍വേദ ആശുപത്രി, യു.പി.സ്‌കുള്‍, സഹകരണ ബാങ്ക്, മില്‍മ, അക്ഷയ കേന്ദ്രം, റേഷന്‍കട തുടങ്ങിയ സ്ഥാപനങ്ങളിലേക്കു് എളുപ്പത്തില്‍ പോകു വാന്‍ ഈ പാലം ഉപകരി ക്കും പാലത്തിന് അനുബനന്ദമായി ഒരു റോഡും ഉണ്ടാകുന്നതിനുള്ള തൂകഎംപി ഫണ്ടില്‍ നിന്നോ ത്രിതല പഞ്ചായത്തില്‍ നിന്നോ അനുവദിച്ചാല്‍ വേങ്ങൂര്‍, മുണ്ടന്‍ തൂരുത്ത്, മുടക്കുഴ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു് വളരെ സഹായകരമാ കുമെന്ന് ടി കെ സണ്ണി പറഞ്ഞു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി അവറാച്ചന്‍ അഭ്യക്ഷത വഹിച്ചു മനോജ് മുത്തേടന്‍, ഷോ ജാറോയി, ജോസ് എ പോള്‍, കെ ജെമാത്യു, വത്സ വേലായുധന്‍, ജോഷി തോമ സ്, ടി കെ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →