LOADING

Type to search

അഫ്ഗാന്‍ ഭീകരരുടെ താവളമാക്കരുതെന്ന് ബ്രിക്‌സ് ഉച്ചകോടിയുടെ താക്കീത്

Latest News Local News News World

അഫ്ഗാനിസ്താന്‍>>>അഫ്ഗാനിസ്താന്‍ ഭീകരരുടെ താവളമാക്കരുതെന്ന് ബ്രിക്‌സ് ഉച്ചകോടിയുടെ താക്കീത്. അഫ്ഗാനിസ്താനിലെ ഐ എസ് സാന്നിധ്യത്തിലും ലഹരിക്കടത്തിലും ഉച്ചകോടിയില്‍ ആശങ്ക രേഖപ്പെടുത്തി. അഫ്ഗാന്‍ ഭീകരവാദ താവളമാകുമെന്ന ആശങ്ക റഷ്യയും ദക്ഷിണാഫ്രിക്കയും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കുവെച്ചു.

ഭീകരര്‍ക്കെതിരെ ഒറ്റക്കെട്ടാകുമെന്ന ഡല്‍ഹി പ്രഖ്യാപനം ബ്രിക്‌സ് ഉച്ചകോടി ആവര്‍ത്തിച്ചു. ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്‌സ് ഉച്ചകോടി അംഗീകരിച്ച സംയുകത പ്രസ്താവന.

ഭീകരര്‍ക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങള്‍ക്കെതിരെ യുദ്ധം നടത്താന്‍ ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണാകരുത് എന്നും പ്രഖ്യാപനത്തിലുണ്ട്. ഇതിനിടെ താലിബാന്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി പ്രസ്താവനയിറക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ തുടങ്ങിയ ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോണ്‍സണാരോ എന്നിവര്‍ പങ്കെടുത്തു.

ഡല്‍ഹി പ്രഖ്യാപനം എന്ന പേരില്‍ അംഗീകരിച്ച സംയുക്ത നിലപാടില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിര്‍ദേശം ബ്രിക്‌സ് രാജ്യങ്ങള്‍ മുന്നോട്ടു വച്ചു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് ചൈനയും റഷ്യയും അംഗീകരിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.