LOADING

Type to search

ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസങ്ങള്‍; 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച് യുവാവ്

Latest News Local News News

തൃശൂര്‍ >>>പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകിയെ വെടിവച്ചു കൊല്ലുകയും, വീട്ടില്‍ക്കയറി കുത്തുകയുമൊക്കെ ചെയ്ത നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ബ്രേക്കപ്പായി പോയ കാമുകിയുടെ ഓര്‍മയ്ക്ക് 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തൃശൂര്‍ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിനടുത്താണ് യുവാവ് 666 ചുവന്ന ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു കെട്ടിയത്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ കെട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇത്രയും ബലൂണുകള്‍ ഊതിവീര്‍പ്പിക്കുന്നത് കണ്ട് കൗതുകത്തോടെ ചോദിച്ചവരോട് ‘ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസായി. ഇത്രേം ദിവസം കാത്തിരുന്നു, അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’- എന്ന മറുപടിയും യുവാവ് നല്‍കി.

ബുധനാഴ്ച രാവിലെയാണ് ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്ബിലെ റോഡിലെത്തിയത്. മണിക്കൂറുകളെടുത്ത് ബലൂണുകള്‍ സ്വയം ഊതിവീര്‍പ്പിച്ചു. ‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ, നല്ലതു വരട്ടെ’ എന്നും യുവാവ് പറയുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.