ബ്രിട്ടണില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് കൊവിഡ് കേസുകള്‍; ആശങ്ക

ബ്രിട്ടന്‍>>ബ്രിട്ടണില്‍ കൊവിഡ് ബാധ ഉയരുന്നത് ആശങ്കയാവുന്നു. വെള്ളിയാഴ്ച ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത് 93,045 കൊവിഡ് കേസുകളാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റെക്കോര്‍ഡ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേര്‍ക്കാണ് ബ്രിട്ടണില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →