LOADING

Type to search

ബ്രഹ്‌മപുത്രാ നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 60 പേരെ കാണാതായി

News


ഗുവാഹത്തി>>> ബ്രഹ്‌മപുത്രാ നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 60 പേരെ കാണാതായി. അസമിലെ മാജുലി ദ്വീപിലേക്ക് 85 യാത്രക്കാരുമായി പോയ സ്വകാര്യ ബോട്ട് എതിരെ വന്ന സര്‍ക്കാര്‍ ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു മരണം സ്ഥിരീകരിച്ചു. ജോര്‍ഹാട് നഗരത്തിലെ നിമതി ഘട്ടിനടുത്തുവച്ച്് ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്.

മാജുലിയിലേക്ക് പോകുക ആയിരുന്ന ‘മാ കമല’ എന്ന സ്വകാര്യ ബോട്ട്, മാജുലിയില്‍ നിന്നു മടങ്ങിവരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ‘തൃപ്കായ്’ ബോട്ടുമായാണ് കൂട്ടിയിടിച്ചത്. രണ്ടു ബോട്ടിലുമായി 120 ലേറെ യാത്രക്കാരുണ്ടായിരുന്നു എന്നും സര്‍ക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്ന മിക്കവരും നീന്തി രക്ഷപ്പെട്ടെന്നുമാണു വിവരം.
കൂട്ടിയിടിച്ച ബോട്ട് തലകീഴായി മറിഞ്ഞെന്നു ദൃക്സാക്ഷികള്‍ പറയുന്നു. 43 യാത്രക്കാരെ രക്ഷപ്പെടുത്തി. ബൈക്കുകളും കാറുകളും ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന വാഹനങ്ങളും നദിയില്‍ നഷ്ടമായി.

ദേശീയ ദുരന്തനിവാരണ സമിതിയും സംസ്ഥാന ദുരന്തനിവാരണ സമിതിയും ഉള്‍പ്പെടെ രംഗത്തുണ്ട്. ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാണ്. തലകീഴായി മറിഞ്ഞ ബോട്ടിനുള്ളിലേക്കു കടക്കാന്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്കു കഴിഞ്ഞിട്ടില്ല.

ബോട്ട് വെട്ടിപ്പൊളിക്കാനാണു ശ്രമം. രക്ഷാപ്രവര്‍ത്തനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഉറപ്പുനല്‍കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ദുരന്തത്തെപ്പറ്റി മജിസ്ട്രേട്ട് തല അന്വേഷണം പ്രഖ്യാപിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.