ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; മേരി കോം പുറത്ത്

രാജി ഇ ആർ -

ടോക്കിയോ>>> ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം പരാജയപ്പെട്ടത്.

കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. മേരിയുടെ അവസാന ഒളിന്പിക്‌സായിരുന്നു ഇത്.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും ഒന്നാമതെത്തിയിരുന്നു.