ബോസ് കൃഷ്ണമാചാരിയ്ക്ക് പ്രഥമ ശിവന്‍ പുരസ്‌കാരം. പുരസ്‌കാരദാനം 30ന് മൂവാറ്റുപുഴയില്‍


പെരുമ്പാവൂര്‍>> മുവാറ്റുപുഴയിലെ കലാകേന്ദ്ര ഫൈന്‍ ആര്‍ട്സ് അക്കാദമി ഏര്‍പ്പെടുത്തിയ പ്രഥമ ശിവന്‍ പുരസ്‌കാരം പ്രശസ്ത ചിത്രകാരനും ആര്‍ട്ട് ക്യൂറേറ്ററും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ബോസ് കൃഷ്ണമാചാരിക്ക്.

1963ല്‍ അങ്കമാലിയ്ക്കടുത്ത് മങ്ങാട്ടുകരയില്‍ ജനിച്ച് ചിത്ര,ശില്പകലാരംഗത്ത് ലോകപ്രശസ്തി നേടിയ ബോസ് കൃഷ്ണമാചാരി തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി
യാക്കിയത് പുളിയനം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ്.
തുടര്‍ന്ന് മുംബൈയിലെ പ്രശസ്തമായ ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്നും ചിത്രകലയില്‍ ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ കീഴില്‍ ഗോള്‍ഡ്സ്മിത്ത് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1985ല്‍ കേരള ലളിതകലാ അക്കാദമി ജേതാവായി. അമൂര്‍ത്തമായ പെയിന്റിങ്ങുകളിലൂടെ ഒട്ടേറെ അന്തരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബോസ് ഫിഗറേറ്റിവ് ഡ്രോയിംഗ്, ശില്പകല, നിശ്ചലഛാഗ്രഹണം, മള്‍ട്ടിമീഡിയ, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങി ചിത്രകലയോട് ചേര്‍ത്തുവയ്ക്കാവുന്ന എല്ലാ മേഖലകളിലും വ്യാപാരിച്ച് തന്റേതായ ഇടം കണ്ടെത്തിയ കലാകാരനാണ്.

കൊച്ചി ബിനാലെയുടെ അമരക്കാരന്‍ എന്ന രീതിയിലാണ് ബോസ് കൃഷ്ണമാചാരി ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്. ലോക ടൂറിസം ഭൂപടത്തില്‍ ‘കിഴക്കിന്റെ വെനീസ് എന്നു കീര്‍ത്തിയുള്ള ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകത്തിന് അധിക മുതല്‍ക്കൂട്ടായി ‘ലോകമേ തറവാട് ‘ എന്ന ആശയം മുന്നോട്ടുവച്ച ചിത്രപ്രദര്‍ശനം നടപ്പിലാക്കിയത് ബോസ് കൃഷ്ണമാചാ രിയാണ്. ഇതിനോടകം തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ചിത്രപ്രദര്‍ശന
മായി അതു മാറി.

കേരളത്തില്‍ നിന്നുള്ള തിരഞ്ഞെടുത്ത 267 യുവ ആര്‍ട്ടിസ്റ്റുക
ളുടെ വേറിട്ട കലാരചനകളാണ് ഏഴു ഗ്യാലറികളിലായി ക്യൂറേറ്റര്‍ കൂടിയായ ബോസ് ഒരുക്കിയിരിക്കുന്നത്. മുംബൈയിലാണ് വര്‍ഷങ്ങളായി ബോസും കുടുംബവും സ്ഥിരതാമസം. ഡിസംബര്‍ 30ന് മൂവാറ്റുപുഴയില്‍ നടക്കുന്ന പുരസ്‌കാരദാന ച്ചടങ്ങില്‍ വച്ച് 25,000 രൂപയും വില്‍സണ്‍ പൂക്കായി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പൊന്നാടയും ബോസിന് സമ്മാനിക്കുന്നത് മുന്‍ സാംസ്‌കാരിക മന്ത്രി എം എ ബേബിയാണ്.

പ്രശസ്ത ചിത്രകാരന്‍ സാജു മണ്ണത്തൂരിന്റെ മകന്‍ ശിവന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുയിരിക്കുന്നത്. ചിത്രകാരന്‍ ടോം വട്ടക്കുഴി, ബനാറസ് ഹിന്ദു സര്‍വകലാശാലാ ഫൈന്‍ ആര്‍ട്‌സ് വിഭാഗം പ്രൊഫസര്‍മാരായ പ്രദോഷ് മിശ്ര, സുരേഷ് കെ.നായര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്

.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →