പെരുമ്പാവൂർ : ഈ വർഷം മുതൽ പൊതുവിദ്യാലയത്തിൽ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികളിൽ എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ നിയോജക മണ്ഡല അടിസ്ഥാനത്തിൽ പ്രശംസാ പത്രം നൽകി ആദരിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .
സൈലവുമായി സഹകരിച്ച് എംഎൽഎയുടെ ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടികൾക്ക് പ്രശംസ പത്രവും സമ്മാനങ്ങളും നൽകുന്നത് .സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു .പെരുമ്പാവൂർ ഉപ ജില്ലയിലെ നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും സ്കോളർഷിപ്പ് എഴുതുന്ന കുട്ടികൾക്കായി എംഎൽഎ പഠന പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു .
പെരുമ്പാവൂർ ആശ്രമം ഹൈസ്കൂളിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ആനി മാർട്ടിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു .ക്ലാസുകളുടെ തുടർച്ചയായി പഠനോപകരണങ്ങളും പഠനസാമഗ്രികളും സ്കൂളുകളിൽ എത്തിക്കുമെന്ന് എംഎൽഎ അറിയിച്ചു .