
ത്രിപുര>>>ത്രിപുരയില്‍ വിവിധയിടങ്ങളില്‍ ഇന്നലെയുണ്ടായ സിപിഐഎം -ബി.ജെ.പി സംഘര്‍ഷത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. സംസ്ഥാനകമ്മിറ്റി ഓഫിസ് അടക്കം രണ്ട് സിപിഐഎം ഓഫീസുകള്‍ അഗ്നിക്കിരയാക്കി.
ആറോളം വാഹനങ്ങള്‍ കത്തിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷാല്ഘട്ട്, അഗര്‍ത്തല, ഹപാനിയ, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ കൊള്ളയടിക്കപ്പെട്ടു.
തിങ്കളാഴ്ച സെപാഹിജാല ജില്ലയില്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ അരങ്ങേറിയത്.
സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെടുമ്പോള്‍ പാര്‍ട്ടി കണ്‍വീനര്‍ ബിജാന്ധര് ഓഫിസിലുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം നിര്ത്തിക്കൊള്ളണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ബിജാന്ധര് ആരോപിച്ചു. സംഭവത്തെ പോളിറ്റ്ബ്യൂറോ അപലപിച്ചു.

Follow us on