
ആലപ്പുഴ>>>ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി ബിജെപി. മതമേലധ്യക്ഷന്മാരുമായുള്ള ചര്‍ച്ചയ്ക്ക് ബിജെപി ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഇടതുവലതു മുന്നണികളിലെ അസംതൃപ്തരെ കൂടെക്കൂട്ടാനും തുഷാര്‍ വെള്ളാപ്പള്ളിക്ക് ചുമതലയുണ്ട്.
ബോര്‍ഡ് കോര്പറേഷന് നിയമനങ്ങളില്‍ ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്പൈസസ് ബോര്‍ഡ് ചെയര്‍മാനെ മാറ്റുന്നതടക്കമുള്ള ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളും നടത്തി.
പാലാ ബിഷപ്പിനെ പിന്തുണച്ച് കൊണ്ട് ബിജെപി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ക്രൈസ്തവ വിഭാഗങ്ങളെ കൂടെക്കൂട്ടാന്‍ ബിജെപി ശ്രമം നടത്തുന്നത്.

Follow us on