LOADING

Type to search

ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കില്ല; രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരും; അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി

Latest News Local News News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി എംപി. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരു കാലത്തുമുണ്ടായിട്ടില്ലെന്നും അതിനായി തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒപ്പം മുന്നില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.