Type to search

ഉത്തരാഖണ്ഡില്‍ ചരിത്രം തിരുത്തി ബിജെപി

India

ഉത്തരാഖണ്ഡ്>>ചരിത്രം രചിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്. ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ച നേടുന്ന പാര്‍ട്ടിയായി ബിജെപി മാറി. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണമെന്ന ചരിത്രം കുറിക്കുന്നത്. 25 സീറ്റുകളിലാണ് കോണ്‍?ഗ്രസിന് ലീഡ് ചെയ്യാനായത്.

ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിമാര്‍ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ തിരുത്തി എഴുതിയത്. എന്നാല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ കാര്യത്തില്‍ ചരിത്രം വീണ്ടും തുടര്‍ന്നു. പാര്‍ട്ടി മുന്നിലായി എങ്കിലും ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പിന്നാലായി. 2017ല്‍ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു ഉത്തരാഖണ്ഡില്‍ പ്രധാന പോരാട്ടം. ഇരു പാര്‍ട്ടികളുടെയും വോട്ട് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തിറങ്ങിയെങ്കിലും പഞ്ചാബിലെ തോരോട്ടം ഉത്തരാഖണ്ഡില്‍ കണ്ടില്ല.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, അഞ്ച് മന്ത്രിമാര്‍, അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരായിരുന്നു ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖര്‍. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, മുന്‍ മന്ത്രി യശ്പാല്‍ ആര്യ തുടങ്ങിയവരും മത്സര രംഗത്തുണ്ടായിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ:

ഉത്തരാഖണ്ഡില്‍ രണ്ട് സര്‍വ്വേകള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.

ഉത്തരാഖണ്ഡ് (ആകെ സീറ്റുകള്‍ 70)

ഉത്തരാഖണ്ഡില്‍ (ഡേേമൃമസവമിറ ഋഹലരശേീി) ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൌ വീറ്റോ എക്‌സിറ്റ് പോള്‍ ഫലം. ബിജെപി 37 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം. കോണ്‍ഗ്രസ് 31 , ആംആദ്മി പാര്‍ട്ടി 1 , മറ്റുള്ള പാര്‍ട്ടികള്‍ക്ക് ഒന്നുവീതം സീറ്റ് നേടുമെന്നും ടൈംസ് നൌ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ഹുമയൂണ്‍ റീജിയണിലും ഗഡ്വാള്‍ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടര്‍ സര്‍വ്വേ ഫലത്തിലള്ളത്.

ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ

ബിജെപി 36-46
കോണ്ഗ്രസ് 20-30
ബി.എസ്.പി 2-4
മറ്റുള്ളവര്‍ 2-5

സീവോട്ടര്‍

ബിജെപി 26-32
കോണ്ഗ്രസ് 32-38
ബി.എസ്.പി 0-2
മറ്റുള്ളവര്‍ 3-7

ടുഡേസ് ചാണക്യ

ബിജെപി 43
കോണ്ഗ്രസ് 24
മറ്റുള്ളവര്‍ 3

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.