വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരേ വീണ്ടും ആക്രമണം;മദ്യലഹരിയില്‍ തന്നെ ആക്രമിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന് ബിന്ദു

-

കോഴിക്കോട്>> വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരേ വീണ്ടും ആക്രമണം.കോഴിക്കോട് ബീച്ചില്‍ വച്ചാണ് മദ്യലഹരിയില്‍ ഒരാള്‍ ബിന്ദു അമ്മിണിയെ ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുക ആയിരുന്നുവെന്ന് വെള്ളയില്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മര്‍ദ്ദന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി തന്നെയാണ് പുറത്തുവന്നിട്ടത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയില്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുടുത്ത ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുമാണ് ഉള്ളത്. ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം. ഇയാള്‍ അടിക്കുന്നതിനിടയില്‍ ഇയാളുടെ ഫോണ്‍ ബിന്ദു അമ്മിണി വലിച്ചെറിയുന്നതും കാണാം. മദ്യപിച്ച് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും ഫേസ്ബുക്ക് ലൈവില്‍ ബിന്ദു അമ്മിണി പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →