‘മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കണം’; ഉദ്ഘാടനത്തിലെ ആള്‍ക്കൂട്ടത്തിനെതിരെ ബിന്ദു കൃഷ്ണ

കൊല്ലം>>പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ). മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ചവരാണ് ആഭ്യന്തര വകുപ്പെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ഇന്നലെത്തെ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ബിന്ദു കൃഷ്ണ വിമര്‍ശനം.

കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ വലിയ ആള്‍ക്കൂട്ടമാണ് എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായത്. ഇതിനെതിരെയാണ് ഇപ്പോള്‍ ബിന്ദു കൃഷ്ണ രംഗത്ത് വന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →