LOADING

Type to search

വിളംബര ഘോഷയാത്രയും വനിതകളുടെ ബൈക്ക് റാലിയും സംഘടിപ്പിച്ചു

Latest News Local News News

കോതമംഗലം>>>വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് പദ്ധതിയുടെ നാല്‍പ്പത്തിആറാം വാര്‍ഷിക ആഘോഷത്തിന്റെയും ഗാന്ധിജയന്തിയുടെയും മുന്നോടിയായി വിളംബര ഘോഷയാത്രയും വനിതകളുടെ ബൈക്ക് റാലിയും സംഘടിപ്പിച്ചു.
ഐ.സി.ഡി.എസ് വാഴക്കുളം ബ്ലോക്ക് അഡീഷണലിന്റെ നേതൃത്വത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഫ്‌ലാഗ് ഓഫ് ചെയ്തു.
റാലിയും ഘോഷയാത്രയും ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് ഒരു മാസം നീളുന്ന വിവിധ പരിപാടികളാണ് ഐസിഡിഎസ് ന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.ഒ.ജോണ്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ പി.ഷീജ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സിജി മോള്‍, ആന്‍സി, അനിത തുടങ്ങിയവരും അംഗന്‍വാടി പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.