
പെരുമ്പാവൂര്‍>>>കുഞ്ഞുണ്ണിക്കര ഭാഗത്തെ വീട്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ ആലുവ പോലിസ് അറസറ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടില്‍ അനീസ് ബാബു (22)നെയാണ് അറസ്റ്റ് ചെയ്തത്.
ആഗസ്ത് 19 ന് ആണ് മോഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്. കളമശേരിയില്‍ വാടകക്ക് താമസിക്കുന്ന ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. അന്വേഷണ സംഘത്തില്‍ എസ്. ഐ.മാരായ ടി.സി രാജന്, ജോയ് മത്തായി സി.പി. ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍, മുനീര്‍, സേതു എന്നിവരാണുളളത്.

Follow us on