
അമ്ബലത്തറ: മുട്ടത്തറ കല്ലുംമൂട്ടില്‍ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി അക്ഷേപം. എന്നാല്‍ സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച രാവിലെ കല്ലുംമൂട്ടില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് അപകടത്തിന് കാരണമായ കാര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ കാറില്‍ നിന്നും ബിയര്‍ക്കുപ്പികള്‍ പൊലീസ് എടുത്തു മാറ്റിയതായി ആക്ഷേപമുയര്‍ന്നിരുന്നു.
ലോക്ഡൗണ്‍ ദിനത്തില്‍ നഗരത്തില്‍ മുഴുവന്‍ പൊലീസ് പെറ്റി പിടിക്കാന്‍ ചീറിപ്പാഞ്ഞ് നടക്കുമ്ബോഴാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ യുവാവിന്റെ ജീവന് കവര്‍ന്നത്. ലോക്ഡൗണില്‍ ആവശ്യസര്വിസുകള്ക്കും അത്യാവശ്യക്കാര്‍ക്കും മാത്രമാണ് യാത്ര അനുവദിച്ചിരുന്നത്.
കാറില്‍ സഞ്ചരിച്ചവര്‍ ബിസിനസുകാരാണെന്നാണ് പൊലീസ് പറയുന്നത്. കോവളത്ത് നിന്നും ഇവര്‍ വീട്ടിലേക്ക് സഞ്ചരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. നാല് പേരില്‍ മൂന്ന് പേര് മാത്രമാണ് പിടിയിലായത്. ഇവര്‍ക്ക് സ്റ്റേഷനില്‍ പ്രത്യേക പരിഗണന നല്‍കിയതായും ദൃക്സാക്ഷികള്‍ ആരോപിച്ചു. അപകടത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചവരെ വൈദ്യപരിശോധനക്ക് ഹാജരാക്കാന്‍ വൈകിയതായും ആക്ഷേപമുണ്ട്.

Follow us on