മോഡേണ്‍ വസ്ത്രങ്ങളിട്ട് സ്‌കൂട്ടറിലെത്തുന്ന ദമ്പതികളെ സൂക്ഷിക്കുക, ആരാധനാലയത്തിന്റെ പേരില്‍ പുത്തന്‍ തട്ടിപ്പ്

-

വള്ളികുന്നം>>ക്രിസ്മസ് വിപണിയിലെ തിരക്ക് മുതലെടുത്ത് ‘ചില്ലറ’ കള്ളന്മാര്‍ പോക്കറ്റ് വീര്‍പ്പിക്കുന്നു.

ഇരുചക്രവാഹനത്തില്‍ വന്നിറങ്ങുന്ന ഭര്‍ത്താവും ഭാര്യയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്. ഭര്‍ത്താവാണ് കൈയില്‍ നാണയത്തുട്ടുകളുമായി കടയിലെത്തുക. സ്ഥാപനത്തിന് അകലെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിനരികില്‍ പാശ്ചാത്ത്യ വസ്ത്രധാരണത്തോടെ ഭാര്യ നിലയുറപ്പിക്കും.

കടയില്‍ തിരക്കുള്ള സമയത്ത് കയറിവരുന്ന തട്ടിപ്പുകാരന്‍ തൊട്ടടുത്തുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ ഭരണാധികാരിയുടെ പേര് പറഞ്ഞ് ചില്ലറ നാണയങ്ങള്‍ നല്‍കും. നോട്ടായി നല്‍കണമെന്നാണ് ആവശ്യം. 1500, 2000 രൂപയുടെ ചില്ലറയുണ്ടെന്നാണ് അറിയിക്കുക. തിരക്ക് സമയത്ത് എണ്ണിനോക്കാന്‍ കഴിയാതെ വിശ്വാസത്തിന്റെ പുറത്ത് പണം നല്‍കുകയാണ് പതിവ്.

പിന്നീട് ചില്ലറത്തുട്ടുകള്‍ എണ്ണിനോക്കുമ്‌ബോഴാണ് തട്ടിപ്പ് വ്യക്തമാവുക. ഈ സമയത്തിനുള്ളില്‍ സംഘം രക്ഷപ്പെട്ടിരിക്കും. ജില്ലയുടെ പല ഭാഗത്തും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വള്ളികുന്നം, കറ്റാനം മേഖലകളില്‍ ഇത്തരത്തില്‍ നിരവധിപേര്‍ തട്ടിപ്പിനിരയായി. വള്ളികുന്നം പുത്തന്‍ചന്ത വി.എം മാര്‍ട്ടിലെത്തിയ സംഘം 250 രൂപയുടെ നാണയം നല്‍കി 1500 രൂപയാണ് വാങ്ങിയത്. വ്യാപാരി അനില്‍ വള്ളികുന്നം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് വിവരം പുറത്തറിയിച്ച

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →