ഭൂതത്താന്‍കെട്ട് റിസര്‍വോയറില്‍ തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോതമംഗലം >> കാലാവസ്ഥയിലെ വ്യതിയാനം,ജലമലിനീകരണം,അമിത ചൂഷണം എന്നീ കാരണങ്ങളാല്‍ റിസര്‍വോയറിലെ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ റിസര്‍വോയറിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ തദ്ദേശീയ മത്സ്യ കുഞ്ഞുങ്ങളെ റിസര്‍വോയര്‍ ഫിഷറീസ് പദ്ധതി പ്രകാരം എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് റിസര്‍വോയറില്‍ 304000 പച്ചിലവെട്ടി,കാറുപ്പ് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി കടവില്‍ വച്ച് ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജ്,കീരംപാറ പഞ്ചായത്ത് ബ്ലോക്ക് മെമ്പര്‍ ജോമി തെക്കേക്കര,കീരംപാറ പഞ്ചായത്ത് മെമ്പര്‍മാരായ സിനി ബിജു,ജിജോ ആന്റണി,മഞ്ജു സാബു,കുട്ടമ്പുഴ പഞ്ചായത്ത് മെമ്പര്‍ സിബി കെ എ,എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് (മേഖല) ജൂനിയര്‍ സൂപ്രണ്ട് സന്ദീപ് പി എന്നിവര്‍ സംസാരിച്ചു.എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) നൗഷര്‍ഖാന്‍ കെ സ്വാഗതവും ആലുവ മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുലേഖ എം എന്‍ നന്ദിയും പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →