ഭുതത്താന്‍കെട്ട് ശുചീകരണത്തിന് മാന്നാനം കോളേജ് വിദ്യാര്‍ത്ഥികളെത്തി

-

മാന്നാനം >>കെ ഇ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കാര്‍മല്‍ ആയൂര്‍വേദ വില്ലേജിന്റെ സഹകരണത്തോടെ നടത്തുന്ന പഞ്ചദിന പഠന – ശുചിത്വ ശിബിരം ‘ പുലരി – 2022 ‘-ന് ഭൂതത്താന്‍കെട്ടില്‍ തുടക്കമായി. പഠനത്തോടൊപ്പം ശുചിത്വ ഭാരത മിഷന്റെ ഭാഗമായി നടത്തുന്ന ശുചികരണ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ കെ ദാനി നിര്‍വ്വഹിച്ചു.

കെ ഇകോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ബിജു തെക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു.
നങ്ങേലില്‍ ആയുര്‍വേദ കോളേജ് എച്ച് ഒ ഡി ഡോ. ഷിബു വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടിനെ ശുചിത്വ – സൗന്ദര്യവല്‍ക്കരണം നടത്തി സഞ്ചാരികള്‍ക്ക് പ്രിയമുള്ളതാക്കി തീര്‍ക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് കാര്‍മല്‍ ആയുര്‍വേദ വില്ലേജ് ഡയറക്ടര്‍ ഫാ.മാത്യു മഞ്ഞക്കുന്നേല്‍ പറഞ്ഞു. കെ ഇ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ 30-കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →