
അഹമ്മദാബാദ്>>> ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ചടങ്ങുകള്‍ നടക്കുന്നത്. ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍.
കഴിഞ്ഞ ദിവസം വിജയ് രൂപാണി മുഖ്യമന്ത്രിസ്ഥാനം രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് ബിജെപി നിയമസഭാ കക്ഷി യോഗം അദ്ദേഹത്തെ മുഖ്യന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഗാട്ട് ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗം ആണ് ഭൂപേന്ദ്ര പട്ടേല്‍.
അടുത്ത വര്‍ഷം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി. മുഖ്യമന്ത്രിയ്ക്കെതിരെ മന്ത്രിസഭയിലും ബിജെപിയിലും ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ്, രാജിയെന്നാണ് സൂചന.

Follow us on