
കുറുപ്പംപടി >>>ഭിന്നശേഷിക്കാരുടെ രണ്ടാം ഡോസ് കോവി ഷീല്‍ഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി മുടക്കുഴ ഗ്രാമപഞ്ചായത്ത്. മുടക്കുഴ പ്രാഥമീക ആരോഗ്യ കേന്ദ്രംമെഡിക്കല്‍ ഓഫീസര്‍ ഡോ. രാജിക കുട്ടപ്പന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായവരുടെ വീടുകളില്‍ ചെന്നാണ് വാക്സിനേഷന് സൗകര്യമൊരുക്കി പൂര്‍ത്തിയാക്കിയത് .

ഇളം ബകപ്പിളളി സ്നേഹതീരം ഉള്‍പ്പെടെയുള്ള ഭിന്നശേഷി ക്കാര് താമസിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്സിനേഷന് നല്‍കിയാണ് പഞ്ചായത്തിലെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്, റോഷ്നി എല്‍ദോ, കെ.ജെ. മാതു. ജോസ് എ പോള്‍ ,നഴ്സ് മാരായജയ പൗലോസ് ആനിയമ്മ, മോളി.റ്റി.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Follow us on