Type to search

ഭീകരപ്രവര്‍ത്തനം ആരോപിച്ച് യു പി പൊലീസ് അറസ്റ്റു ചെയ്ത മലയാളിയെ കാണാന്‍ ചെന്ന ഉമ്മയെയും ഭാര്യയെയും അറസ്റ്റുചെയ്തു

Latest News Local News News

പന്തളം>>>ഭീകരപ്രവര്‍ത്തനംആരോപിച്ച് യു.പിയില്‍ പൊലീസ് അറസ്റ്റുചെയ്ത മകനെ കാണാന്‍ എത്തിയ ഉമ്മയെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പന്തളം ചേരിക്കല്‍ നസീമാ മന്‍സില്‍ അന്‍ഷാദിന്റെ ഉമ്മ നസീമ ബീവിയും ഭാര്യ മുഹ്‌സിനയും ഏഴും ആറും രണ്ടും വയസുള്ള മൂന്നു കുട്ടികളും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം യു.പിയില്‍ എത്തിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓര്‍ഗനൈസറായിരുന്ന അന്‍ഷാദിനെയും സഹപ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി ഫിറോസിനെയും കഴിഞ്ഞ ഫെബ്രുവരി 12 നാണ് യു.പി. പൊലീസ് ഭീകരപ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം ഇവരെ ലക്‌നൗ കോടതിയില്‍ ഹാജരാക്കുമെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ കോടതിയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഫിറോസിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 15 പേര്‍ സംഘത്തിലുണ്ടായിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.