Type to search

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ക്കായി ഇന്നും തെരച്ചില്‍ തുടരും

Latest News Local News News

പാലക്കാട് >>>വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. തെരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. ഇന്നലെ ദേശീയ ദുരന്ത നിവാരണ സേന മാന്നനൂര്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.

വിവിധ സംഘങ്ങളായി തിരഞ്ഞാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍കോളജില്‍ വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. കനത്ത മഴയും പുഴയിലെ ഒഴുക്ക് കൂടിയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉള്‍പ്പെടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കാണാതായ യുവാക്കള്‍. ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ഒറ്റപ്പാലം പൊലീസും ഇന്നലെ നടത്തിയ തെരച്ചില്‍ രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.