LOADING

Type to search

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് മെഡി.വിദ്യാര്‍ത്ഥികളെ കാണാതായി

Latest News Local News News

ഒറ്റപ്പാലം>>> ഭാരതപ്പുഴയില്‍ മാന്നന്നൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വാണിയംകുളം പി.കെ. ദാസ് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഭാരതപ്പുഴയിലെ ഉരുക്ക് തടയണ പ്രദേശത്താണ് അപകടമുണ്ടായത്.

അവധി ദിനത്തില്‍ ഗൗതമും മാത്യുവുമടക്കം സഹപാഠികളായ ഏഴ് പേരുടെ സംഘമാണ് തടയണയ്ക്ക് സമീപം കുളിക്കാനെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കില്‍പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതമും അപകടത്തില്‍പ്പെടുകയായിരുന്നു.ഉരുക്ക് തടയണയുടെ ഒരുവശം തകര്‍ന്ന് പുഴ 300 മീറ്ററോളം കരയിലേക്ക് കയറി വന്ന ദുര്‍ഘട മേഖലയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്.

ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, ഒറ്റപ്പാലം പൊലീസും ഇന്നലെ രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇരുട്ടും, ശക്തമായ കുത്തൊഴുക്കും കാരണം രാത്രി എട്ടരയോടെ തെരച്ചില്‍ താത്കാലികമായി നിറുത്തിവച്ചു. ഇന്ന് രാവിലെ തെരച്ചില്‍ പുന:രാരംഭിക്കും.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.