പെരുമ്പാവൂര്‍>>>സെപ്തംബര്‍ 27 ന്റെ ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന് പന്തം കൊളുത്തി പ്രകടനം നടത്തി. യൂണിയന് ബാങ്ക് കവലയില്‍ നിന്നാരംഭിച്ച് യാത്രി നിവാസില്‍ സമാപന യോഗം ചേര്‍ന്നു.

ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി പി പി അവറാച്ചന് , സി ഐ ടി യു ഏരിയാ സെക്രട്ടറി കെ ഇ നൗഷാദ്, എ ഐ ടി യു സി സംസ്ഥാന വര്‍ക്കിങ് കമ്മറ്റിയംഗം സി വി ശശി, മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കല്‍, കെ ടി യു സി മണ്ഡലം സെക്രട്ടറി ടി സി ജോയി, എസ് ടി യു മണ്ഡലം സെക്രട്ടറി എം എസ് ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.എല്‍ ആര് ശ്രീകുമാര്‍, വി പി ഖാദര്‍, കെ എ മൈതീന്‍ പിള്ള , പി ജി മഹേഷ്, ടി എന്‍ ഗോപിനാഥ് , സി വി ജിന്ന, ടി എം നസീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Follow us on