
പെരുമ്പാവൂര്‍>>>കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളി ദ്രോഹ തൊഴില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കുക,രാജ്യത്തിന്റെ ആസ്തി വില്‍പ്പന ഉപേക്ഷിക്കുക സെപ്റ്റംബര്‍ 27 ന് ഭാരതം നിശ്ചലമാക്കി കൊണ്ട് തൊഴിലാളികളുടേയും കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഭാരതബന്ദ് നടക്കും.
രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് വിറ്റു തുലയ്ക്കുന്ന നരേന്ദ്രമോഡി ഗവണ്മെന്റിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കോവിഡ് മഹാമാരി കാലഘട്ടത്തിലും അനുദിനം പെട്രോള്‍ ഡീസല്‍ ഗ്യാസ് ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് 27ന് നടക്കുന്ന ഭാരത് ബന്ദുമായി സഹകരിക്കാന്‍ മുഴുവന്‍ തൊഴിലാളി സംഘടനകളോടും സഖാക്കളോടും വ്യാപാരി സുഹൃത്തുക്കള്‍, മോട്ടോര്‍ വാഹന ഉടമകള്‍, മോട്ടോര്‍ വാഹന തൊഴിലാളിള്‍, നാനാ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ അടക്കം സെപ്റ്റംബര്‍ 27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

Follow us on