Type to search

കര്‍ഷക സമരപോരാളികള്‍ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധ ധര്‍ണ്ണ സമരം

Latest News Local News News

പെരുമ്പാവൂര്‍>>>ജനാധിപത്യ മഹിളാ അസോസിയേഷന്‍ പെരുമ്പാവൂര്‍ വെസ്റ്റ് ഈസ്റ്റ് സംയുക്ത മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധന്‍ വൈകിട്ട് നാലുമണിക്ക് പെരുമ്പാവൂര്‍ യാത്രിനിവാസ് ബസ് ടെര്‍മിനലിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു .

സെപ്റ്റംബര്‍ 27ന് നടക്കുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷക സമരപോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധ ധര്‍ണ്ണ സമരം സി.പി.ഐ.എം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.പി. ഖാദര്‍ ഉദ്ഘാടനം ചെയ്തു .

ബെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമന ബേബി അധ്യക്ഷയായിരുന്നു. ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീല സതീശന്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ബെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം .ടി. എം.നസീര്‍ അഭിവാദ്യംചെയ്ത് സംസാരിച്ചു. മഹിളാ അസോസിയേഷന്‍ ബെസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ഹയറുന്നിസാനസീര്‍ മഹിളാ അസോസിയേഷന്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് സിന്ധുസുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌നടന്ന ധര്‍ണ സമരത്തില്‍ തെരഞ്ഞെടുത്ത വനിതാ സഖാക്കള്‍ പങ്കെടുത്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.