Type to search

ബീവറേജസില്‍ കത്തിക്കുത്ത്, മദ്യം വാങ്ങാനെത്തിയ ആള്‍ ജീവനക്കാരെ ആക്രമിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Latest News Local News News

ഇടുക്കി>>>ബീവറേജസില്‍ മദ്യം വാങ്ങാനെത്തിയ ആള്‍ ജീവനക്കാരെ ആക്രമിച്ചു. ഇടുക്കി തൊടുപുഴ ബീവറേജസിലാണ് കത്തിക്കുത്ത് നടന്നത്. ഇവിടെ മദ്യം വാങ്ങാനെത്തിയ മുട്ടം സ്വദേശി ജോസാണ് ജീവനക്കാരെ ആക്രമിച്ചതും കുത്തിപ്പരിക്കേല്‍പ്പിച്ചതും. മദ്യക്കുപ്പി പൊതിഞ്ഞു കൊടുത്തില്ലെന്ന് പറഞ്ഞാണ് ജോസ് ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കടലാസില്‍ പൊതിയാതെ മദ്യക്കുപ്പി കിട്ടിയതില്‍ കുപിതനായ ജോസ് ജീവനക്കാരെ ആദ്യം അസഭ്യം പറയുകയും പിന്നീട് ഓഫീസിനകത്തേക്ക് തള്ളിക്കയറാനും ജോസ് ശ്രമിച്ചു. ഇത് ജീവനക്കാര്‍ തടഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ജോസ് ജീവനക്കാരെ കുത്തുകയായിരുന്നു. ബെവ്‌കോ ജീവനക്കാരായ ജോര്‍ജുകുട്ടി, സെക്യൂരിറ്റി ജീവനക്കാരായ കരീം, ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.