പി എം ജി എസ് വൈ പദ്ധതിയില്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ 5 റോഡുകള്‍ക്ക് 15.58 കോടി രൂപ അനുവദിച്ചു

-

കൊച്ചി>>പി എം ജി എസ് വൈ കകക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബെന്നി ബഹനാന്‍ എം പി സമര്‍പ്പിച്ച ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിന്റെ കീഴില്‍ വരുന്ന എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പെട്ട 5 റോഡുകള്‍ ഉന്നത നിലവാരത്തില്‍ വികസിപ്പിക്കുന്നതിന് 15.58 കോടി രൂപ അനുവദിച്ചു.

പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജനുവരി ഏഴിന് നടക്കും. അങ്കമാലി, പാറക്കടവ് ബ്ലോക്കുകളില്‍ പെട്ട റോഡുകളുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങ് ജനുവരി ഏഴിന് രാവിലെയും, കൂവപ്പടി ബ്ലോക്കിലെ റോഡുകളുടെത് ഉച്ചതിരിഞ്ഞും നടക്കും.

വികസനാനുമതി ലഭ്യമായ വിവിധ ബ്ലോക്കുകളില്‍ പെട്ട റോഡുകള്‍ താഴെ പറയുന്നവയാണ്.

അങ്കമാലി ബ്ലോക്ക് :

 1. കോക്കുന്ന് – വാതക്കാട് കോമര മഞ്ഞപ്ര വടക്കുംഭാഗം റോഡ് 7.2 കിമി 3 കോടി 7 ലക്ഷം

കൂവപ്പടി ബ്ലോക്ക് :

   1 . വേട്ടുവളവ് - വേങ്ങൂര്‍ പുന്നയം ചെറുകുന്നം റോഡ്- 6.5.കിമി 4  കോടി 16 ലക്ഷം

   2 . കുറുപ്പം പടി - കുറിച്ചിലക്കോട് റോഡ് 4 കിമി  2 കോടി 27 ലക്ഷം 

   3 . മരോട്ടിക്കടവ് - ത്രിവേണി - പറമ്പിപീടിക - മേത്തല -അംബേദ്കര്‍  കനാല്‍  ബണ്ട്,   റോഡ് 12.78 ഗാ 3 കോടി 24 ലക്ഷം

പാറക്കടവ് ബ്ലോക്ക് :

 1. കറുകുറ്റി വട്ടപ്പറമ്പ് റോഡ് 9.45 കിമി 2 കോടി 84 ലക്ഷം

റോഡുകളുടെ നിര്‍മ്മാണം 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ബെന്നി ബെഹന്നാന്‍എം പി അറിയിച്ചു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →