മരോട്ടിക്കടവ്-ത്രിവേണി-പറമ്പിപീടിക-അംബേദ്കര്‍ റോഡ് നിര്‍മ്മാണ ഉദ്ഘാടനം നാളെ

പെരുമ്പാവൂര്‍>>3 കോടി 35 ലക്ഷം രൂപ മുടക്കി പിഎംജിഎസ് വെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന മരോട്ടിക്കടവ്-ത്രിവേണി-പറമ്പിപീടിക-അംബേദ്കര്‍ റോഡ് നിര്‍മ്മാണ ഉദ്ഘാടനം അംബേദ്കര്‍ കവലയില്‍ വച്ച് നാളെ ഉച്ചകഴിഞ്ഞ് 2.30ന് ബെന്നി ബഹനാന്‍ എംപി നിര്‍വ്വഹിക്കും.അഡ്വ.എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, അശമന്നൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ഷിജി ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈമി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എം സലിം, ഗ്രാമപഞ്ചാത്ത് മെമ്പര്‍ കെ കെ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →