Type to search

ബംഗളൂരുവില്‍ വിവാഹ തട്ടിപ്പ് വീരന്‍; മലയാളി കുടുക്കിയത് 15ലേറെ യുവതികളെ

Latest News Local News News

ബെംഗളൂരു.>>> വിവാഹ തട്ടിപ്പുവീരനായ മലയാളി ഐ ടി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പിടിയിലായി. ഹെറാള്‍ഡ് തോമസ് എന്ന മലയാളി യുവാവാണ് പിടിയിലായത്. മാട്രിമോണിയി സൈറ്റുകളിലൂടെ പരിചയപ്പെട്ട് നിരവധി യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്.

അയല്‍വാസികള്‍ വിളിച്ചറിയിച്ചത് അനുസരിച്ചാണ് മുംബൈ സ്വദേശിയായ യുവതി രാവിലെ ഫ്‌ലാറ്റിലെത്തി പരിശോധന നടത്തിയത്. ഈ സമയം ഹെറാള്‍ഡ് തോമസ്സിനൊപ്പം ഫ്‌ലാറ്റില്‍ കണ്ടത് മറ്റൊരു പെണ്‍കുട്ടിയെ. മാട്രിമോണിയിലൂടെ പരിചയപ്പെട്ടതാണെന്നും ഉടന്‍ ഹെറാള്‍ഡുമായി വിവാഹം നിശ്ചയിക്കുമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.
വീട്ടുകാര്‍ ബംഗ്ലൂരുവിലെത്തുന്നുണ്ട് എന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്ബാണ് മുംബൈ സ്വദേശിനിയെ ഇതേ ഫ്‌ലാറ്റില്‍ നിന്ന് ഹോസ്റ്റലിലേക്ക് ഹെറാള്‍ഡ് മാറ്റിയത്. രണ്ട് മാസത്തോളം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. വഞ്ചിക്കുകയായിരുന്നെന്ന് വ്യക്തമായതോടെ മുംബൈ സ്വദേശിനി ബെംഗളൂരു പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഐ ടി കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരനാണ് ഹെറാള്‍ഡ് തോമസ്.

കേരളത്തില്‍ ഹെറാള്‍ഡിന് ഭാര്യയും കുട്ടികളുമുണ്ട്. വിവാഹമോചനം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാട്രിമോണിയിലൂടെ യുവതികളുമായി അടുപ്പമുണ്ടാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം യുവതികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. പൊലീസിനെ സമീപിച്ചാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി.

മൈസൂരു, ഹംപി, മടിക്കേരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് യുവതികളുമായി വിവിധ സമയങ്ങളില്‍ ഹെറാള്‍ഡ് യാത്ര നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മുംബൈയിലെ ഇന്‍ഷുറന്‍സ് കമ്പ നിയിലെ ജീവനക്കാരിയായ യുവതിയെ വിവാഹ നിശ്ചയം നടത്താമെന്ന് തെറ്റിധരിപ്പിച്ചാണ് ബംഗ്ലൂരുവിലെത്തിച്ചിരുന്നത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.