പെരുമ്പാവൂര്‍>>>യാത്രാ രേഖകളില്ലാതെ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി കാലടിയില്‍ പിടിയില്‍ . ബംഗ്ലാദേശ് മൊതിഹാര് ദാനയില്‍ സുജന്‍ ഷെയ്ക്ക് (41) ആണ് കാലടി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പാന്കാര്ഡുള്പ്പടെയുള്ള ഇന്ത്യന്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മൂന്നു വര്‍ഷമായി ബംഗാള്‍ സ്വദേശിയെന്ന വ്യാജേന നടുവട്ടത്ത് ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
2010 ല്‍ ആണ് യാത്ര രേഖകള്‍ ഒന്നുമില്ലാതെ കേരളത്തിലെത്തിയത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയാണ്. ഇന്‍സ്പെക്ടര്‍ ബി.സന്തോഷ്, എസ്. ഐമാരായ കെ.കെ ഷബാബ്, സാബു .എം പീറ്റര്‍ , ബാബു, എ.എസ്.ഐ റജി, എസ്.സി.പി. ഒ അനില്‍കുമാര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെക്കുറിച്ചും ഇയാള്‍ക്ക് ഇന്ത്യന്‍ രേഖകള്‍ ലഭിച്ചതിനെ സംബന്ധിച്ചും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.
Follow us on