LOADING

Type to search

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; മമത ബാനര്‍ജി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും

Latest News Local News News

പശ്ചിമ ബംഗാള്‍>>>പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കും ഒഡീഷയിലെ ഒരു നിയമസഭ മണ്ഡലത്തിലേക്കും ആയിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക.

ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് മമത ജനവിധി തേടുന്നത്. നിയമസഭാ തിരത്തെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത ബി ജെ പി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.

സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയ മമത കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മത്സരിക്കുകയായിരുന്നു. തെരത്തെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയെങ്കിലും മമത പരാജയപ്പെട്ടു.

തുടര്‍ന്ന് ഭവാനിപൂര്‍ എം.എല്‍.എ , ശോഭന്ദേബ് ചാത്തോപാധ്യായ സ്ഥാനം ഒഴിയുകയും മമതക്കായി മത്സരിക്കാന്‍ അവസരം ഒരുക്കുകയുമായിരുന്നു. ഭവാനിപൂര്‍ ഉള്‍പ്പെടെ സംസര്‍ഗഞ്ച്, ജംഗിപൂര്‍, ഒഡീഷയിലെ പിപ് ലി എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ഈ മാസം 30ന് വോട്ടെടുപ്പ് നടക്കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.