LOADING

Type to search

ബ്യൂട്ടീഷന്റെ വസ്ത്രത്തിനുള്ളില്‍ കറന്‍സി; എസ്ഐക്കെതിരേ നടപടി

Latest News Local News News

കോഴിക്കോട് >>> കഞ്ചാവ് കേസിലെ പ്രതിയായ ബ്യൂട്ടീഷനു സാമ്ബത്തിക സഹായം ചെയ്ത എസ്ഐക്കെതിരേ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശനാണ് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്ബാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ്ഐയുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മദ്യപിച്ചു പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായാണ് വിവരം. കാറില്‍ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43)യ്ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ 500 രൂപ സഹായ ധനം നല്‍കിയത്. പ്രതി ശരീരത്തില്‍ ഒളിപ്പിച്ചുവച്ച പണം വനിതാ പോലീസ് ദേഹപരിശോധനയില്‍ കണ്ടെത്തിയതോടെയാണ് എസ്ഐ കുരുക്കിലായത്.

കഞ്ചാവുമായി പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43) ചെറിയ മീനല്ലെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലീനയുടെ ഫോണ്‍ കോള്‍ പരിശോധനയില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

വടക്കന്‍ കേരളത്തിലെ പ്രധാന ലഹരിമരുന്നു ഇടപാടുകാരും കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരികളുമായും ലീനയ്ക്കു ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ലീനയും സുഹൃത്ത് സനിലും ചേര്‍ന്നു രണ്ടു മാസത്തിനിടെ കോഴിക്കോട്, വയനാട് ജില്ലകളിലായി 90 കിലോഗ്രാം കഞ്ചാവ് വിതരണം ചെയ്തിരുന്നതായാണ് വിവരം. പിടിയിലാവുന്നതിനു മാസങ്ങള്‍ക്കു മുമ്ബ് ചേവരമ്ബലത്തു വാടകവീടെടുത്തു താമസിക്കുകയായിരുന്നു ഇരുവരും.

തൃശൂരില്‍നിന്നെത്തിക്കുന്ന കഞ്ചാവ് ഇവിടെ സൂക്ഷിച്ച ശേഷം വയനാട്, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുകയായിരുന്നു പതിവ്. നേരത്തേ രണ്ടു തവണയായി 70 കിലോ കഞ്ചാവ് ഇരുവരും ചേര്‍ന്നു ജില്ലയിലെത്തിച്ചിട്ടുണ്ട് .

തൃശൂരില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ലീന അവിടെവച്ചാണ് ബേക്കറി ജീവനക്കാരനായ സനിലിനെ പരിചയപ്പെടുത്തുന്നത്. ലോക്ഡൗണില്‍ ഇരുവരുടെയും സ്ഥാപനങ്ങള്‍ അടച്ചതോടെയാണ് കഞ്ചാവ് കടത്തിലേക്കു തിരിഞ്ഞതെന്നാണ് പറയുന്നത്.

ഇതിനിടെയാണ്, ലീനയ്ക്കു പണം നല്‍കി സഹായിച്ച എസ്ഐ കുടുക്കിലായത്. കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ 500 രൂപയാണ് പ്രതിക്കു നല്‍കിയത്. പ്രതി ശരീരത്തില്‍ ഒളിപ്പിച്ചു വച്ച പണം വനിതാ പോലീസ് ഇക്കഴിഞ്ഞ 18നാണ് ദേഹപരിശോധനയ്ക്കിടെ കണ്ടെത്തിയത്.

കഞ്ചാവ് കടത്തുകയായിരുന്ന ലീനയെയും സുഹൃത്ത് പട്ടാമ്ബി സ്വദേശി സനലിനെയും കഴിഞ്ഞ മാസം 30നാണ് നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡെന്‍സാഫ്) കുന്നമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്.

തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ലീനയ്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

കുന്നമംഗലം പോലീസ് ലീനയെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ചോദ്യം ചെയ്യലിനു ശേഷം രാത്രിയില്‍ വനിതാ പോലീസ് സ്റ്റേഷനിലെത്തിക്കണമെന്നാണ് ചട്ടം. ഇപ്രകാരം ലീനയെ കുന്നമംഗലം പോലീസ് കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനില്‍ രാത്രിയില്‍ എത്തിച്ചു. പ്രതികളെ ലോക്കപ്പിലിടുന്നതിനു മുന്നോടിയായി വനിതാ പോലീസുകാര്‍ ദേഹപരിശോധന നടത്തും.

ഇത്തരത്തില്‍ ദേഹപരിശോധന നടത്തുന്നതിനിടെയാണ് 500 രൂപയുടെ കറന്‍സി പോലീസിനു ലഭിച്ചത്. ജയിലില്‍നിന്നു പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്കു പണം എവിടെനിന്നു ലഭിച്ചുവെന്നായി വനിതാ പോലീസുകാര്‍.

ലീനയുമായെത്തിയ വനിതാ പോലീസുകാരിയോടും പോലീസ് ഡ്രൈവറോടും വനിതാ പോലീസുകാര്‍ ഇക്കാര്യം അറിയിച്ചപ്പോഴേ എസ്ഐയുടെ ‘സംഭാവന’യാണെന്ന് സംശയം തോന്നി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ എസ്ഐ നല്‍കിയതാണെന്നു ലീനയും വെളിപ്പെടുത്തി. ജയിലില്‍നിന്നിറങ്ങിയ ശേഷം തിരിച്ചു നല്‍കിയാല്‍ മതിയെന്നും എസ്ഐ പറഞ്ഞിരുന്നതായി ലീന വനിതാ പോലീസിനു മൊഴി നല്‍കി.

തുടര്‍ന്ന് ഇക്കാര്യങ്ങളെല്ലാം വനിതാ പോലീസ് സ്റ്റേഷനില്‍ റിക്കാര്‍ഡായി രേഖപ്പെടുത്തി. സംഭവം സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതോടെ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് അന്വേഷിക്കാന്‍ ഉത്തരവിട്ടു. എസ്ഐക്കെതിരേ ഇതിനു മുമ്ബും പരാതികളുണ്ടായിരുന്നതായി സ്പെഷല്‍ ബ്രാഞ്ചും അറിയിച്ചു. നേരത്തെ സസ്‌പെഷനും നേരിട്ടിരുന്നു.
ഉമശഹ്യവൗിേ

X

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.