LOADING

Type to search

ഭാരത് ബന്ദിന് മുന്നോടിയായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Latest News Local News News


കോതമംഗലം>>> സെപ്റ്റബര്‍ 27 ന് കിസാന്‍ സഘ്ര്‍ഷ് കോര്‍ഡിനേഷന്‍ നടത്തുന്ന ഭാരത് ബന്ദിന് മുന്നോടിയായി സി പി ഐ യുടെ വര്‍ഗ്ഗ ബഹുജന സംഘടനകളായ എ ഐ ടി യു സി, എ ഐ കെ എസ് , ബി എം കെ യു എന്നീ സംഘടനകള്‍ സംയുക്തമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

കോതമംഗലത്ത് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍ ഉദ്ഘാടനം ചെയ്തു.എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി എം എസ് ജോര്‍ജ്അദ്ധ്യക്ഷത വഹിച്ചു.എം എസ് അലിയാര്‍,അഡ്വ. മാര്‍ട്ടിന്‍ സണ്ണി , അഡ്വ .സി.കെ.ജോര്‍ജ് , സിജോ വര്‍ഗ്ഗീസ് ,സി എ സിദ്ധീഖ് , നിതിന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

നേര്യമംഗലത് നടന്ന ബഹുജന കൂട്ടായ്മ സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി റ്റിബെന്നി ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്രിയേറ്റ് മെമ്പര്‍ പി എം ശിവന്‍,പി എം സുകുമാരന്‍. സിറിള്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

പുന്നേക്കാട് സി പി ഐ ലോക്കല്‍ സെക്രട്ടറി അഡ്വ.കെ എസ്.ജ്യോതികുമാര്‍ ഉദ്ഘാടനം ചെയ്തു.കെ പിജോയി അദ്ധ്യക്ഷത വഹിച്ചു.പി എന്‍ നാരായണന്‍ നായര്‍, പി എം ജോര്‍ജ്, എന്‍ എ മാത്യു, മനോജ് മത്തായി, ജോളി തോമസ്, കെ പി തോമസ്, ബാബു വി.വൈ എന്നിവര്‍ പ്രസംഗിച്ചു.
ചെറുവട്ടൂരില്‍ പി കെ രാജേഷ് ,തക്കാരിയൂരില്‍ എം ജി പ്രസാദ് , പിണ്ടി മനയില്‍മുജീബ്മാസ്റ്റര്‍,വടാട്ടുപാറയില്‍ എം കെ രാമചന്ദ്രന്‍ ,കുട്ടംമ്പുഴയില്‍ റ്റി സി ജോയി ,കോട്ടപ്പടിയില്‍ എം എ മണി , നെല്ലിമറ്റത്ത് നൗഷാദ് ,വാരപ്പെട്ടിയില്‍ എം. ഐ കുര്യാക്കോസ് ,പല്ലാരിമംഗലത്ത് എം.എസ് അലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.