കേരളത്തിലെ കുടിയന്മാര്‍ പ്രതിദിനം ഖജനാവിലേക്ക് നല്‍കുന്നത് ഏകദേശം 25.53 കോടി രൂപ

-

കൊച്ചി>>കുടിയന്മാര്‍ ഓരോ ദിവസവും ഖജനാവിലേക്ക് നല്‍കുന്നത് കോടികള്‍. മദ്യപാനികള്‍ പ്രതിമാസം 766 കോടി രൂപവെച്ച് സര്‍ക്കാരിന് നികുതിയായി നല്‍കുന്നു എന്നാണ് കണക്ക്.

എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമം അനുസരിച്ച് കിട്ടിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പീല്‍ നല്‍കിയശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ടാക്‌സ് കമ്മിഷണറേറ്റ് തയ്യാറായത്.

കഴിഞ്ഞ അഞ്ചുവര്‍ഷം മദ്യപാനികള്‍ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത് 46,546.13 കോടി രൂപയാണെന്ന് ടാക്‌സ് കമ്മിഷണറേറ്റിന്റെ മറുപടിയില്‍ പറയുന്നു. 2016 ഏപ്രില്‍മുതല്‍ 2021 മാര്‍ച്ച് 31 വരെയാണിത്. മദ്യപര്‍ പ്രതിമാസം സര്‍ക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നല്‍കുന്നത്. അതായത് ഒരുദിവസം ഏകദേശം 25.53 കോടി രൂപ. 2018-19-ലും 2019-20-ലുമാണ് മദ്യവില്‍പ്പനയിലുടെ സര്‍ക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2011-12 മുതല്‍ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. മദ്യവില്‍പ്പനയിലൂടെ ബെവ്കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി. 2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്കോ ലാഭം ഉണ്ടാക്കി. പിന്നീടുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണം.

മദ്യത്തില്‍ നിലവിലെ നികുതി (ശതമാനക്കണക്കില്‍)

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വൈന്‍ 37%
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വൈന്‍ ഒഴിച്ചുള്ള മദ്യം 115%
ഇന്ത്യന്‍ നിര്‍മിത ബിയര്‍ 112%
ഇന്ത്യന്‍ നിര്‍മിത വൈന്‍ 82%
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം (പെട്ടിക്ക് 400 രൂപയില്‍ താഴെ വിലയില്‍ ബെവ്കോ വാങ്ങുന്ന മദ്യം) 247%
കേയ്സിന് 400 രൂപയില്‍ കൂടുതലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം 237%
മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്ക്

(തുക കോടിയില്‍)

2011-12 4740.73

2012-13 5391.48

2013-14 5830.12

2014-15 6685.84

2015-16 8122.41

2016-17 8571.49

2017-18 8869.96

2018-19 9615.54

2019-20 10332.39

2020-21 9156.75

2016 മേയ് മുതല്‍ 2021 മേയ് വരെ ബെവ്കോ വിറ്റ മദ്യത്തിന്റെ കണക്ക് (ലിറ്റര്‍)

മദ്യം 94,22,54,386.08

ബിയര്‍ 42,23,86,768.35

വൈന്‍ 55,57,065.53

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →