നെടുമ്പാശ്ശേരി ബാറില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

-

നെടുമ്പാശ്ശേരി >>നെടുമ്പാശ്ശേരി ബാറില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ .തുരുത്തിശ്ശേരി. പള്ളിക്കല്‍ വീട്ടില്‍ ബിജു (അപ്പക്കാളാ ബിജു 39) വിനെ യാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 – ന് വൈകീട്ടാണ് സംഭവം. ബാറിലുണ്ടായ വഴക്കിനെ തുടര്‍ന്ന് നിഥിന്‍ എന്നായാളെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താല്‍ ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതും, നിരവധി കേസിലെ പ്രതിയുമാണ് ഇയാള്‍. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു, എസ് ഐ അനീഷ് കെ ദാസ്, എ എസ് ഐ എം.എസ്.ബിജേഷ്, സി പി ഒ യശാന്ത് എന്നിവരണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →