ബാങ്കിംഗ് തലപ്പത്ത് ശമ്പളം ശരാശരിയുടെ പതിന്മടങ്ങ്

-

ന്യൂഡല്‍ഹി>>രാജ്യത്ത് ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ വാങ്ങുന്ന ശമ്പളം ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാള്‍ 75 മടങ്ങുവരെ അധികമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്.

പൊതുമേഖലാ ബാങ്കുകളുടെ സി.ഇ.ഒമാര്‍ 2020-21ല്‍ വാങ്ങിയത് ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാള്‍ മൂന്നുമടങ്ങ് അധികമാണ്.

സ്മാള്‍ ഫിനാന്‍സ് ബാങ്കുകളിലെ സി.ഇ.ഒമാരുടെ ശമ്പളം ജീവനക്കാരുടെ ശരാശരിയുടെ 75 മടങ്ങ് അധികമായിരുന്നു; സ്വകാര്യ ബാങ്കുകളുടെ സി.ഇ.ഒമാരുടെ ശമ്പളം 67 മടങ്ങും. വിദേശ ബാങ്കുകളില്‍ ഈ അന്തരം താരതമ്യേന കുറവാണെന്നും അവയുടെ ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളമാണ് കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബാങ്കുകളുടെ സമ്പദ്സ്ഥിതി കണക്കാക്കിയേ തലപ്പത്തുള്ളവരുടെ ശമ്പളം നിര്‍ണയിക്കാവൂ എന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. വേരിയബിള്‍ പേയിലെ പണവിഹിതം 33 മുതല്‍ 50 ശതമാനത്തിന് മദ്ധ്യേയായിരിക്കണം. മൊത്തം വേതനത്തില്‍ വേരിയബിള്‍ പേ 200 ശതമാനം വരെയാണെങ്കില്‍ അതിന്റെ മിനിമം 50 ശതമാനം പണേതരമായിരിക്കണം; ഉദാഹരണത്തിന് ഇക്വിറ്റി. വേരിയബിള്‍ പേ 200 ശതമാനത്തിന് മുകളിലാണെങ്കില്‍ പണേതര വിഹിതം മിനിമം 67 ശതമാനമായിരിക്കണം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →