രണ്ട് ദിവസത്തേക്ക് ബാങ്കുകള്‍ പണിമുടക്കും; എടിഎം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസപ്പെട്ടേക്കാം

-


തിരുവനന്തപുരം>>ഇന്നും നാളെയും ബാങ്കുകള്‍ പണിമുടക്കുന്നു. എടിഎം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്.

പൊതുമേഖല സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാങ്കുകള്‍ പണിമുടക്കുന്നത്. ഒന്‍പത് പ്രധാന ബാങ്ക് യൂണിയനുകളാ പണിമുടക്കില്‍ പങ്കെടുന്നത്. എഐബിഒസി, എഐബിബിഎ, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, എന്‍സിബിഇ, ഐഎന്ഡബിഇഎഫ്, ബിഇഎഫ്ഐ, എഐബിഒസി, എന്‍ഒബിഒ തുടങ്ങിയ സംഘടനകാളണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ഇതോടെ എസ്ബിഐ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സിന്ദ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →