അടുത്ത മാസം 16 ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

-

ന്യൂഡല്‍ഹി>>റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിജ്ഞാപനമനുസരിച്ച് ജനുവരി (മാസത്തിലെ 31 ദിവസങ്ങളില്‍ 16 ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും . റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വാര്‍ഷിക പട്ടികയുടെ ഭാഗമായി 2022 ലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

2022 ജനുവരിയില്‍ സംസ്ഥാനം തിരിച്ചുള്ള 9 അവധികളാണ് ആര്‍ബിഐ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അത് ഈ ആഴ്ച അവസാനം മുതല്‍ ആരംഭിക്കും. ജനുവരി ഒന്നാം തിയതി ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി ആയിരിക്കും. ദേശീയ തലത്തില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കുന്ന വാരാന്ത്യ അവധികളാണ് ബാക്കിയുള്ള ഏഴ് അവധികള്‍. അതിനാല്‍, നിങ്ങള്‍ക്ക് ബാങ്കില്‍ ചെന്ന് പൂര്‍ത്തിയാക്കേണ്ട എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് അടുത്തുള്ള ബ്രാഞ്ചില്‍ ബന്ധപ്പെട്ട് പരിശോധിക്കണം.

എന്നാല്‍ അവധികളില്‍ മിക്കവയും സംസ്ഥാനം അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ആശങ്കപ്പേടേണ്ടതില്ല. ഉദാഹരണത്തിന്, കൊല്‍ക്കത്തയില്‍ സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷിക ദിനമായ ജനുവരി 12 ന് ബാങ്ക് അവധിയായിരിക്കും. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബാങ്ക് സേവനങ്ങള്‍ ലഭ്യമായിരിക്കും.

സെന്‍ട്രല്‍ ബാങ്കിന്റെ പട്ടിക പ്രകാരം ഈ മാസം 11 അവധി ദിവസങ്ങളാണ് ഉള്ളത്. ബാക്കിയുള്ളവ വാരാന്ത്യ അവധികളാണ്. മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെും ശനിയാഴ്ചകളുംഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ മാസത്തിലെയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആര്‍ബിഐയുടെ അവധി ദിവസങ്ങളുടെ പട്ടിക മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവയാണ് ഇവ.

അടുത്ത മാസം ദേശീയ അവധികളില്ല. എന്നാല്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് മിക്ക ബാങ്കുകളും അടഞ്ഞു കിടക്കും. ഇംഫാല്‍, ജയ്പൂര്‍, ശ്രീനഗര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, അഗര്‍ത്തല എന്നിവിടങ്ങളിലെ ബാങ്കുകള്‍ ജനുവരി 26ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →